മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകൾക്ക് മഞ്ഞപ്പിത്തം; അതീവ ജാഗ്രത

മലപ്പുറം∙ മലപ്പുറം ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം കേസുകൾ കുറഞ്ഞുവന്നിരുന്നു. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥയില്ല. ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

error: Content is protected !!