Site icon CTV Online

യുപിഐ പണക്കൈമാറ്റങ്ങൾക്ക് ഇനി മുതൽ ഫീസ്

Report: Web Desk

യുപിഐ പണക്കൈമാറ്റങ്ങൾക്ക് ഇനി മുതൽ ഫീസ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴി കൈമാറ്റം ചെയ്യുന്ന പണത്തിനാണ് അധിക ചാർജ് കൊടുക്കേടി വരിക. നാഷണൽ പേയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രമുഖ യുപിഐ ആപ്പായ ഗൂഗിൾ പേയുടെ വെബ്സൈറ്റ് പ്രവർത്തിച്ചുതുടങ്ങി. http://pay.google.com/ എന്ന സൈറ്റിലൂടെയാണ് ഇനി ആപ്ലിക്കേഷൻ ഇല്ലാതെയും പണം അയക്കാൻ സാധിക്കുക. ജനുവരി ഒന്ന് മുതൽ രാജ്യത്തെ നാല് ചക്ര വാഹനങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫാസ് ടാഗ് നിർബന്ധമാക്കിയിരുന്നു. ഇത് പിന്നീട് ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. 2017 ഡിസംബർ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നൽകണം. ഡിജിറ്റൽ രൂപത്തിലുള്ള ടോൾ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം.

Exit mobile version