
Report; Web Desk
വരുമാനം വർധിപ്പിക്കുന്നതിനായി വൊഡാഫോൺ ഐഡിയ അല്ലെങ്കിൽ വി നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു.2020 അവസാനത്തോടെയോ 2021ന്റെ തുടക്കത്തിലോ അതിന്റെ താരിഫ് 15മുതൽ 20 വരെ വർധിപ്പിക്കാനാണ് നീക്കം.ഡേറ്റ തറവില നിശ്ചയിക്കാൻ റെഗുലേറ്ററിനായി ടെൽകോകൾ കാത്തിരിക്കുമ്പോഴും കമ്പനി സാധ്യതയുണ്ടെന്നും ഡിസംബറോടെ ഇത് സംഭവിക്കുമെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
നിലനിൽക്കാൻ താരിഫ് വർധനവ്, സർക്കാർ പിന്തുണ ധനസഹായം എന്നിവ ആവിശ്യമാണെന്ന് വി വക്താക്കൾ പറയുന്നു.ഡാറ്റാ നിരക്കിനായി നടക്കുന്ന ആലോചനകൾക്ക് നിരക്ക് വർധനയിൽ നിന്ന് ആരെയും തടയുന്നില്ല.എന്നാൽ താരിഫ് വർധന തീരുമാനം വളരെ അകലെയല്ലെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. വി എംഡി രവിന്ദർ തക്കർ പറഞ്ഞു.ജൂലൈ സെപ്റ്റംബർ പാദത്തിൽ 8ദശലക്ഷം വി നഷ്ട്ടപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെ താരിഫ് 15ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
