Site icon CTV Online

സൈബർ കുറ്റകൃത്യം തടയുന്നതിനുള്ള നിയമചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു; സൈബർ അധിക്ഷേപത്തിൽ ഇനി വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം

Report: Web Desk

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിയ്ക്ക് അംഗീകാരം.സൈബർ കുറ്റകൃത്യം തടയുന്നതിനുള്ള നിയമചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപത്തിൽ ഇനി വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം.പോലീസ് ആക്ടിൽ 118 എ എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.

പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള വാർത്ത വന്നാൽ അഞ്ചു വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും ചുമത്താം. അതേസമയം ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ ഭേദഗതി അനുസരിച്ച് ഒരു വാർത്തക്കെതിരെ ആർക്കു വേണമെങ്കിലും മാധ്യമത്തിനും മാധ്യമ പ്രവർത്തകർക്കുമെതിരെയും ഏത് പോലീസ് സ്‌റ്റേഷനിലും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പോലീസിന് കേസടുക്കേണ്ടതായി വരും.അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്.

Exit mobile version