
Report: Web Desk
സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി.ഏറ്റവും വേഗത്തിൽ 12000 ഏകദിന റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് ഇന്ത്യൻ നായകൻ ഈ റെക്കോർഡിലെത്തിയത്. സച്ചിൻ 300 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കുറിച്ചതെങ്കിൽ വിരാടിന് 12000 റൺസ് തികയ്ക്കാൻ 242 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. 11977 റൺസ് ഉണ്ടായിരുന്നപ്പോഴാണ് വിരാട് ഇന്ന് ക്രീസിലെത്തിയത്. 10000 റൺസ് 205 മത്സരങ്ങളിൽ നിന്ന് പൂർത്തിയാക്കിയ കോലി 222 മത്സരങ്ങളിൽ നിന്നാണ് 11000 റൺസ് തികച്ചത്. ഇതും റെക്കോർഡ് ആണ്. 2008ൽ ശ്രീലങ്കക്കെതിരെ അരങ്ങേറിയ താരം നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. 43 സെഞ്ചുറികളും 59 ഫിഫ്റ്റികളുമാണ് കോലി ആകെ ഏകദിനങ്ങളിൽ നേടിയത്.
