Site icon CTV Online

പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് യു.എ.ഇയിലേക്ക് മാറ്റിയേക്കും

Report: Sports Desk

കോവിഡ് പിടിപെട്ടതിനെ തുടർന്ന് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് യു.എ.ഇയിൽ നടത്താൻ ആലോചന. ടൂർണമെന്‍റിൽ കളിക്കുന്ന കറാച്ചി കിങ്സ് ടീം ഉടമ സൽമാൻ ഇഖ്‍ബാലാണ് ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്രതാരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റാണ് പി.എസ്.എൽ. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങൾ പിന്നിടവെയാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. യു.എ.ഇയിൽ ഐ.പി.എൽ ഉൾപ്പടെ സുരക്ഷിതമായി നടത്തി വിജയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് വേദി മാറ്റലിനെ കുറിച്ച് ആലോചിക്കുന്നത്.

Exit mobile version