
വാഷിങ്ടണ്‍: ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,64,93,179 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,53,426 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 43,84,069 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,49,945പേര്‍ മരിച്ചു. ബ്രസീലില്‍ 24,42,375 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 87,618 ആണ് ആകെ മരണം.
കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,77,728 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 33,392 രാജ്യത്ത് മരിച്ചു. പട്ടികയില്‍ നാലാംസ്ഥാനത്തുളള റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,354 പേര്‍ ഇവിടെ മരിച്ചു.
കോവിഡ് ബാധിതര്‍:
452,529 ദക്ഷിണാഫ്രിക്ക, 395,489 മെക്‌സികോ, 375,961 പെറു, 347,923 ചിലി, 301,706 യുകെ, 293,606 ഇറാന്‍, 274,289 പാകിസ്താന്‍, 272,421 സ്പെയിന്‍, 268,934 സൗദി അറേബ്യ, 248,976 കൊളംബിയ, 246,286 ഇറ്റലി, 227,019 തുര്‍ക്കി, 226,225 ബംഗ്ലാദേശ്, 217,801 ഫ്രാന്‍സ്, 207,112 ജര്‍മനി, 162,526 അര്‍ജന്റീന, 116,471 കാനഡ, 112,585 ഇറാഖ്, 109,597 ഖത്തര്‍, 100,303 ഇന്തോനേഷ്യ

