Site icon CTV Online

ഹത്രാസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവം;പെൺകുട്ടിയെ അപമാനിച്ച് ബി ജെ പി നേതാവ്

Report: web Desk

ഹത്രാസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവംത്തിൽ പെൺകുട്ടിയെ അപമാനിച്ച് ബി ജെ പി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ.എന്നാൽ മേല്‍ജാതിക്കാരായ ആക്രമികളെ ന്യായീകരിച്ചായിരുന്നു ബിജെപി നേതാവ് അധിക്ഷേപിച്ചത് . കുറ്റവാളികളായ നാല് പേരും നിരപരാധികളെന്നും അവരെ ഉടനെ മോചിപ്പിക്കണമെന്നും ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രന്‍ജീത് ബഹാദൂര്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടു.44 ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌ രൻജിത്‌ ബഹാദൂർ

“ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളം, കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലും കാട്ടിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?കുറ്റാരോപിതനുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും. അവള്‍ അങ്ങനെ പിടിക്കപ്പെട്ടുകാണും. ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം വന്നതാണ്.’ എന്ന് ബിജെപി നേതാവ് പറഞ്ഞു

Exit mobile version