Site icon CTV Online

പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററിൽ വിവാഹം

Report: Web Desk

രാജസ്ഥാൻ: കൊവിഡ് സെന്ററിൽ പിപിഇ കിറ്റ് ധരിച്ച് വിവാഹം. കെലവാരയിലെ കൊവിഡ് സെന്ററിലാണ് നവവരനും വധുവും പിപിഇ കിറ്റ് ധരിച്ച് വിവാഹിതരായത്. വിവാഹദിനത്തിൽ വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിവാഹം പിപിഇ കിറ്റ് ധരിച്ചാക്കിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വധൂവരന്മാർക്ക് പുറമെ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ചടങ്ങുകൾ നടക്കുമ്പോൾ വധു മുഖാവരണവും ​ഗ്ലൗസും ധരിച്ചിരുന്നു. ‍മീമുകൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഈ വീഡിയോയെ ഏറ്റെടുത്തത്. രണ്ട് ലക്ഷം കൊവിഡ കേസുകളാണ് രാജസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 96 ലക്ഷമാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ.

Exit mobile version