Site icon CTV Online

വനിതകളുടെ സമ്പൂര്‍ണ ഐപിഎല്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ശാന്ത രംഗസ്വാമി

മുംബൈ: വനിതകള്‍ക്കും സമ്പൂര്‍ണ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി. യുഎഇയില്‍ നടക്കുന്ന വനിതാ ട്വന്‍റി 20 ചാലഞ്ച് ഇതിലേക്കുള്ള ചുവടുവെപ്പാകുമെന്നും ശാന്ത രംഗസ്വാമി പ്രകടിപ്പിച്ചു. ബിസിസിഐയുടെ നിലപാട് അനുകൂലമാണെന്നും ശാന്ത പറഞ്ഞു. ബിസിസിഐയുടെ ഉന്നതസമിതി അംഗം കൂടിയാണ് ശാന്ത രംഗസ്വാമി.ഭാവിയില്‍ സമ്പൂര്‍ണ വനിത ഐപിഎല്ലിനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിപറഞ്ഞു. കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍ ഭാവിയില്‍ പുരുഷ ടൂര്‍ണമെന്‍റിന്‍റെ മാതൃകയില്‍ സമ്പൂര്‍ണ ഐപിഎല്‍ സംഘടിപ്പിക്കും. ഐപിഎല്‍ വനിത ലീഗില്‍ നാല് ടീമുകളാണ് മത്സരിക്കുക’ എന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ഇത്തവണ മത്സരങ്ങള്‍ അരങ്ങേറുക. ഞായറാഴ്‌ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് വനിത ഐപിഎല്ലിന് അംഗീകാരം നല്‍കിയത്.

Exit mobile version