Site icon CTV Online

പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവം;ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവ‍ർത്തകനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

Report: Web Desk

പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവം.ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവ‍ർത്തകനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.ഹാഥ്റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകനെയാണ് യുപി പോലീസ് കസ്റ്റഡിയിൽ എടുത്ത് . അഴിമുഖത്തിൻറെ ലേഖകൻ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മറ്റു മൂന്നു പേർക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്ററഡിയിൽ എടുത്തത്. കെയുഡബ്ള്യുജെ ദില്ലി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. എല്ലാവരും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും ചില ലേഖനങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പോലീസിൻ്റെ വിശദീകരണം. എന്നാൽ റിപ്പോർട്ടിംഗിനായാണ് സിദ്ദിഖ് പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

Exit mobile version