Site icon CTV Online

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 768 പേര്‍ കൂടി മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,193 ആയി. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 34193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

നിലവില്‍ 509447 പേരാണ് ചികിത്സയിലുള്ളത്. 988029 പേര്‍ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,77,43,740 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 4,08,855 സാമ്പിളുകള്‍ രാജ്യമൊട്ടാകെ പരിശോധിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 50,000ത്തിലധികം രോഗികളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

Exit mobile version