Site icon CTV Online

അമിത് ഷായുടെ നീക്കിയ ട്വിറ്റർ ഡിപി പുനസ്ഥാപിച്ചു.

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റെർ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത് സംഭവത്തിൽ പിശക് പറ്റിയതാണെന്ന് ട്വിറ്റെർ.നേരത്തെ അമിത് ഷായുടെ അക്കൗണ്ടിലെ ഡിസ്പ്ലേ പടം ട്വിറ്റർ നീക്കം ചെയ്തിരുന്നു.വ്യാഴാഴ്ച വൈകിട്ടടെയാണ് ട്വിറ്റർ ചിത്രത്തിനെതിരെ നടപടി എടുത്തത് .
അമിത് ഷായുടെ ഔദ്യോധിക അക്കൗണ്ടിലെ പടത്തിൽ ക്ലിക് ചെയ്യുമ്പോൾ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ്‌ മീഡിയ നോട്ട് ഡിസ്പ്ലേ എന്നുമാണ് കാണിക്കുന്നതാണ് കണ്ടത്.കോപ്പിറൈറ്റ് പരാതിയിൽ ഡിസ്പ്ലേ ഫോട്ടോ നീക്കം ചെയിതത് എന്നാണ് ഇത് സമ്പദ്ധിച് റിപ്പോർട്ടുകൾ വന്നത്.എന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ പ്രശ്നം പരീഹരിച്ചു.

Exit mobile version