കൊടിയത്തൂരിൽ ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റാൻ നടപടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. കൊടിയത്തൂർ അങ്ങാടിക്ക് സമീപമാണ് നിരവധി കുടുംബങ്ങൾക്ക് ഭീഷണിയായി വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ടാങ്കിൻ്റെ കോൺക്രീറ്റ് അടർന്ന് വീണ് കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്