കാരശേരി ഗ്രാമപഞ്ചായത്തിലെ 13-14 വാർഡുകളെ ബന്ധിപ്പിക്കുന്ന വലിയ പറമ്പ് – വല്ലരിക്കോട് – മാളിയേക്കൽ റോഡ് പഞ്ചായത്തു ഭരണ സമിതിയിൽ അറിയുകയോ,ചർച്ച ചെയ്തു തീരുമാനിക്കുകയോ ചെയ്യാതെ ജില്ലാ പഞ്ചായത്തു അംഗം സി.കെ.ഖാസിമും,വാർഡ് മെമ്പർ എം.ടി.അശ്രഫും ചേർന്ന് ഉത്ഘാടനം ചെയ്തതിനെതിരെയാണ് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് രംഗത്തെത്തിയത്.പ്രസ്തുത റോഡ് തീർത്തും പഞ്ചായത്തിന്റെ അധീനതയിലുള്ളതാണെന്നും പഞ്ചായത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും പണമുപയോഗിച്ചാണ് റോഡ് നവീകരിച്ചതെന്നും ,പഞ്ചായത്തു അറിയാതെ ഉത്ഘാടനം നടത്തിയത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും പഞ്ചായത്തു പ്രസിഡണ്ട് വി.കെ.വിനോദ് പറഞ്ഞു. സർക്കാർ പ്രോട്ടോകോൾ ലംഘനമാണ് ഇവർ നടത്തിയതെന്നും,ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തിലെ ഉന്നതാധികാരികൾക്കു പരാതി നൽകുമെന്നും വി.കെ. വിനോദ് പറഞ്ഞു.