Site icon CTV Online

യുഡിഎഫ് ജനകീയ പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യങ്ങൾ തേടി ശശി തരൂർ

Report: News Desk

കോഴിക്കോട്: യുഡിഎഫ് ജനകീയ പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യങ്ങൾ തേടി ശശി തരൂർ എംപിയുടെ സംവാദ പരിപാടി ‘ടോക് ടു തരൂരി’ൽ പുത്തൻ ആശയങ്ങളുമായെത്തിയത് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ. സരോവരം ബയോപാർക്കിലെ തുറന്ന വേദിയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ടി.ശോഭീന്ദ്രൻ, ചലച്ചിത്ര സംവിധായകൻ വി.എം.വിനു, ഡോ.പി.എൻ.അജിത, ഹമീദ് ഫസൽ ഗഫൂർ, കോവിഡ് ജാഗ്രത ആപ്പ് തയാറാക്കിയ സ്റ്റാർട്ടപ്പ് കമ്പനി ഉടമ അരുൺ പേരൂളി,ക്യാപ്റ്റൻ ഹരിദാസ്, പിഎസ്‌സി റാങ്ക് ജേതാവ് കെ.റഹീം, ഗുജറാത്തി സമൂഹത്തിന്റെ പ്രതിനിധി ആർ. ജയന്ത്കുമാർ തുടങ്ങിയ ഇരുനൂറോളം പേരാണ് തൊഴിൽസാധ്യതകൾ, കൃഷി, സ്ത്രീപങ്കാളിത്തം, ട്രാൻസ്ജെൻഡർ പ്രശ്നങ്ങൾ, ഐടി, സിനിമ, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിച്ചത്. നിർദേശങ്ങളിൽ ശ്രദ്ധേയമായവ ഉൾപ്പെടുത്തി ശശി തരൂർ, സി.പി.ജോൺ തുടങ്ങിയവരടക്കമുള്ള അഞ്ചോളം പേരടങ്ങുന്ന സമിതി കരടു പ്രകടനപത്രിക തയാറാക്കി കെപിസിസിക്കു സമർപ്പിക്കും.

പരിപാടിയിയിൽ കെപിസിസി വൈസ്പ്രസിഡന്റ് ടി.സിദിഖ് അധ്യക്ഷത വഹിച്ചു . മലപ്പുറം, പാലക്കാട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ സംവാദങ്ങൾ നടക്കും. 25നകം കരട് പ്രകടനപത്രിക തയാറാക്കി യുഡിഎഫ് മണ്ഡലം കമ്മിറ്റികൾക്കു ചർച്ച ചെയ്യാനായി കൈമാറും. 30നകം കെപിസിസിക്കു കൈമാറും. നിർദേശങ്ങൾ manifesto@tharoor.in എന്ന മെയിൽഐഡി വഴിയും സമർപ്പിക്കാമെന്ന് ശശി തരൂർ പറഞ്ഞു.

സർവോദയ സംഘത്തിന്റെ ഖാദി എംപോറിയത്തിലെത്തിയ തരൂരിനോട് ഖാദിസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. ചേമഞ്ചേരിയിലെ കൈത്തറി തൊഴിലാളികൾ നെയ്ത കുപ്പടം മുണ്ട് ഒരെണ്ണം തരൂർ വാങ്ങി. ഇലക്ട്രിക് ഓട്ടോകളുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർക്കിങ് വിഷയവുമായിരുന്നു ഓട്ടോ തൊഴിലാളികൾക്ക് പറയാനുണ്ടായിരുന്നത്.

കോവിഡ് വന്നതോടെ ഏഴെട്ടുമാസം കച്ചവടമില്ലാതെ ദുരിതത്തിലായിരുന്നു. ജീവിതം ഗതിമുട്ടി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതിനൊരു പരിഹാരം വേണം’’. തീർച്ചയായും നടപടിയുണ്ടാവുമെന്ന് തരൂരിന്റെ ഉറപ്പ്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നതിനുമുൻപ് ജനഹിതം നേരിട്ടറിയാനാണ് ശശി തരൂർ രാവിലെ പത്തരയോടെ എം.കെ.മുനീർ എംഎൽഎയ്ക്കൊപ്പം മിഠായിത്തെരുവിലെത്തിയത്. ഓരോ വ്യാപാര സ്ഥാപനത്തിലും കയറിയിറങ്ങി കടക്കാരുടെ അഭിപ്രായങ്ങൾ ചോദിച്ചു.

Exit mobile version