Site icon CTV Online

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാവൂർ ചെറൂപ്പയിലെ പൊൻപറക്കുന്ന്

Report: Rejith Mavoor

ദിനംപ്രതി നിരവധി പേരാണ് പൊൻ പറക്കുന്നിലെ മനോഹര കാഴ്ച്ചകൾ കാണാനെത്തുന്നത്.പുലർച്ച മുതൽ തുടങ്ങും കുന്നിനു മുകളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. കോവിഡ് നിയന്ത്രണങ്ങളൊക്കെ നിലവിലുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് പലരും ഈ സ്വകാര്യ ഭൂമിയിലെത്തുന്നത്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ മാലിന്യ പ്രശ്നവും സാമൂഹ്യവിരുദ്ധശല്യവുംവർദ്ധിച്ചിട്ടുണ്ട്.നേരത്തെമാവൂർ പോലീസ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പും മറ്റും വന്നതോടെ പോലീസ് പരിശോധന നിലച്ചു.

കുന്നിൽ വ്യാപിച്ച് വളർന്ന ഉണക്ക പുല്ലുകൾക്ക് എല്ലാവർഷവും തീ പിടി
ക്കാറുള്ളതിനാൽ ഏത് സമയവും തീപിടുത്തത്തിനുള്ള സാധ്യതയുണ്ട്.അഗ്നിശമന സേനക്ക് പോലും പൊൻപറക്കുന്നിലെ തീയണക്കൽ അസാധ്യമാണ്.ഈ ഭീഷണി നിലവിലുള്ളപ്പോഴും സഞ്ചാരികൾ രാത്രിയിൽ ടെൻ്റ് കെട്ടിയുള്ള താമസവുമുണ്ട്. ഇത് വലിയ അപകടം വിളിച്ചു വരുത്തുന്നതാണ്.ന്യൂ ഇയർ ആയതോടെ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് പരിശോധന കർശ്ശനമാക്കിയത്.ഇനി മുതൽ രാത്രിയിലെ താമസവും, നിയന്ത്രണങ്ങൾ പാലിക്കാതെയുളള സഞ്ചാരികളുടെ വരവും വിലക്കുമെന്ന് മാവൂർ പോലീസ് ഇൻസ്പെക്റ്റർ ആർ അശോകൻ CTV യോട് പറഞ്ഞു.

Exit mobile version