
തിരുവമ്പാടി പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെയാണ് പ്രതിപക്ഷ മെമ്പർമാർ ഇറങ്ങി പോക്കു നടത്തിയത്. പ്രളയ ഫണ്ട് ലാപ്സാക്കി എന്നാരോപിച്ചാണ് മെമ്പർമാർ യോഗത്തിൽ ബഹളം വെക്കുകയും സഭ ബഹിഷ്കരിച്ചത് ഇറങ്ങി പോക്ക് നടത്തുകയും ചെയ്തത്. 2018 2019 പ്രളയത്തിലെ നാശനഷ്ടങ്ങൾ സംഭവിച്ച തിരുവമ്പാടി പഞ്ചായത്തിലെ ആളുകൾക്കുള്ള പ്രളയ നഷ്ടപരിഹാര തുക സമയബന്ധിതമായി പദ്ധതികൾ ആസൂത്രണം ചെയ്യാത്തതിനാൽ ലാപ്സായി എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സ്വജനപക്ഷപാതവും പഞ്ചായത്തിലെ ഭരണസമിതിയുടെ പിടിപ്പുകേടും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് തിരുവമ്പാടിയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു . ദുരിതബാധിതർക്ക് ലഭിക്കേണ്ടിയിരുന്ന 28 ലക്ഷത്തോളം രൂപയാണ് ലാപ്സായത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
അതേസമയം പ്രളയ ഫണ്ട് ലാപ്സായിട്ടില്ലെന്നും, വിശദമായ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ ആണ് കൂടുതൽ സമയം എടുത്തതു എന്നും പഞ്ചായത്ത് പ്രസിഡണ്ട് പിടി അഗസ്റ്റിൻ പ്രതികരിച്ചു.