
Report: Rejith Mavoor
മാവൂർ :താത്തൂർ പൊയിലിൽ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഇത്തവണ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 2015ലെ തിരഞ്ഞെടുപ്പിൽ 144 വോട്ടിൻ്റെ ഭൂരിപക്ഷമായിരുന്നു യു ഡി എഫിന് ലഭിച്ചിരുന്നത്.കഴിഞ്ഞ തവണ 504 വോട്ട് യു ഡി എഫിനും 360 വോട്ട്എൽ ഡി എഫിനും 43 വോട്ട് ബി ജെ പി ക്കുംലഭിച്ചിരുന്നു.എന്നാൽ ഇത്തവണ യുഡിഎഫിന് 532 വോട്ടായി നില ഉയർത്താനായെങ്കിലും 21 വോട്ടിൻ്റെ ഭൂരിപക്ഷമാണ്ലഭിച്ചത് . നേരത്തെ യുഡിഫിന് മികച്ച ലീഡ് കിട്ടിയിരുന്ന താത്തൂർ പൊയിലിൽ ഇത്തവണ 45 വോട്ടിന് പിന്നിലായതാണ് ഭൂരിപക്ഷം കുറക്കാനിടയാക്കിയത്.
എൽ ഡി എഫ് പുതുക്കുടി സുനിൽ കുമാറിനെ രംഗത്തിറക്കിയതോടെ തന്നെ മൽസരം മുറുകിയിരുന്നു.എന്നാൽ രണ്ടാം ബൂത്തിൽ 75 വോട്ടിൻ്റെ ഭൂരിപക്ഷം കെസി വാസന്തി നേടിയതോടെയാണ് വിജയം യുഡിഎഫിനൊപ്പം നിന്നത്. ബി ജെ പി ക്കും ഇത്തവണ നില ഉയർത്താനായിട്ടില്ല. 2015ൽ 43 വോട്ട് നേടിയിരുന്നെങ്കിൽ ഇത്തവണ ബി ജെ പി സ്ഥാനാർത്ഥി ചാലുമ്പാട്ടിൽ മുകുന്ദന് 31 വോട്ട് മാത്രമാണ് നേടാനായത്.

