
Report: Rejith Mavoor
പത്ത് മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷം കുട്ടികൾ സ്കൂളിൽ എത്തി.ഏറെ നാളത്തെ വിശേഷങ്ങളുണ്ടായിരുന്നു പലർക്കും പങ്കുവെക്കാൻ. പക്ഷെ വിലക്കുകൾ അവരെ അകറ്റിയിരുത്തി.എങ്കിലും നീണ്ട അവധിക്കു ശേഷം തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നുഎല്ലാ കുട്ടികളും. മുഖാവരണമായിരുന്നു ഏല്ലാവർക്കും തടസമായിമാറിയത്. കൂട്ടുകാരുടെ മുഖത്തു നോക്കി മനസറിഞ്ഞ് ഒന്ന്ചിരിക്കാൻ പോലും പലർക്കും കഴിയാത്ത അവസ്ഥ ആയിരുന്നു.ജൂൺ മുതൽ ഓൺലൈനിൽ മാത്രമാണ്പരസ്പരം കണ്ടത്. നേരിട്ട്കണ്ടപ്പോൾ കണ്ണ് മാത്രമേ കാഴ്ച്ചപുറത്തുള്ളൂ. ക്ലാസുകളിൽ അകലം നിർദ്ദേശിച്ചിട്ടുണ്ട്.ഒരു ക്ലാസിൽ പത്ത് പേർ വീതമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ദിവസം രണ്ട്ഷിഫ്റ്റ് കളിലായി മൂന്ന് മണിക്കൂറാണ് പOന സമയം നിശ്ചയിച്ചത്. ആദ്യ ദിനം ക്ലാസിൽ രോഗത്തെ നേരിടാനുള്ള ബോധവൽക്കരണം മാത്രമാണ് നടന്നത്.
NSS വളണ്ടിയർമാരുടെ നേത്യത്വത്തിൽ സ്കൂളിലെത്തുമ്പോൾ തന്നെ പരിശോധനയുണ്ട്.കുട്ടികൾക്കും അധ്യാപകർക്കും,ആദ്യം ശരീരോഷ്മാവ് പരിശോധിച്ച ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിനു ശേഷമേ ക്ലാസിൽ കയറാൻ അനുവാദമുള്ളു.രക്ഷിതാക്കൾക്കും ആശങ്കയുണ്ടായിരുന്നു കുട്ടികളെ സ്കൂളിലേക്കയക്കാൻ.പ്രതിരോധ സംവിധാനങ്ങളിൽ ഭീതിയകന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശുചീകരണത്തിന് തൊഴിലുറപ്പുകാരും മുന്നിട്ടിറങ്ങിയിട്ടുണ്ട് സ്കൂളുകളിൽ.
