Site icon CTV Online

സരോവരം പാർക്കിന് സമീപം നിർത്തിയിട്ട ആംബുലൻസുകളും കാറും കത്തിനശിച്ചു

Report: News Desk

കോഴിക്കോട് : സരോവരം ബയോ പാർക്കിന് സമീപത്ത് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 2 ആംബുലൻസുകളും ഒരു കാറും ദുരൂഹസാഹചര്യത്തിൽ കത്തി നശിച്ചു. കാറും ഒരു ആംബുലൻസും പൂർണമായി കത്തി നശിച്ചു. ഒരു ആംബുലൻസിന്റെ മുൻവശത്തെ ഗ്ലാസും സൈഡ് ഗ്ലാസും മറ്റും തകർന്നു. ചില ഭാഗങ്ങൾ കത്തി നശിക്കുകയും ചെയ്തു.

ആംബുലൻസിനു സമീപം വച്ചിരുന്ന മൊബൈൽ മോർച്ചറി ഫ്രീസറും കത്തി നശിച്ചു. ആരോ കാറിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിച്ച് അകത്തു തീ വച്ചതാണെന്നു സംശയിക്കുന്നു. ഗ്ലാസ് തകർക്കാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന സിമന്റ് കട്ട കാറിനുള്ളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. കാറിന്റെ ഗ്ലാസ് ഭാഗങ്ങൾ തൊട്ടടുത്ത നടപ്പാതയിൽ നിന്നും കണ്ടെത്തി.

കാറിനു തീപിടിച്ച ശേഷം ആംബുലൻസിലേക്കു പടർന്നതാണെന്നാണു നിഗമനം. ചേളന്നൂർ അഭയം വീട്ടിൽ മനോജിന്റെ ആംബുലൻസുകളും കക്കോടി സ്വദേശി വിദ്യയുടെ കാറുമാണു കത്തി നശിച്ചത്. ഇന്നു രാവിലെ ഓട്ടം പോകാനുള്ളതിനാൽ കാർ ഗ്രൗണ്ടിൽ നിർത്തി ഡ്രൈവർ ഉറങ്ങാൻ പോയതാണ്. ആംബുലൻസുകളിലും ഡ്രൈവർ ഇല്ലായിരുന്നു. തീ കത്തുന്നതു കണ്ടവർ പൊലീസിൽ അറിയിച്ചു.

Exit mobile version