Site icon CTV Online

ശമ്പളം വെട്ടി കുറച്ചതിൽ ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു

Report: News Desk

ശമ്പള പരിഷ്കരണത്തിൽ ആരോഗ്യ വകുപ്പിലെ ഫീൽഡ് പ്രവർത്തകർക്ക് മാത്രം ശമ്പളം വെട്ടി കുറച്ചതിൽ പ്രതിഷേധിച്ചു .കൊവിഡ് പ്രതിരോധനത്തിന്റെ മുൻ നിരയിൽ രാപ്പകൽ പ്രവർത്തിച്ചു വരുന്ന ഹെൽത്ത് ഇൻസ്പെക്ടർ – പബ്ലിക് ഹെൽത്ത്‌ നഴ്സ് വിഭാഗങ്ങളെയാണ് 11-ാം ശമ്പളക്കമ്മീഷൻ താഴ്ന്ന സ്കെയിൽ നൽകി അപമാനിചെന്നാണ് ആക്ഷേപം.

പ്രളയാനന്തര പ്രതിരോധത്തിലും, കൊവിഡ്നിയന്ത്രണത്തിലും സ്വന്തം ജീവൻപോലും പണയപ്പെടുത്തി ജോലി ചെയ്തവരെ തരംതാഴ്ത്തിക്കൊണ്ട്, സമാന ശമ്പളം ലഭിച്ചിരുന്ന ഫാർമസിസ്റ്റ്, ലാബറട്ടറി ടെക്നീഷ്യൻമാർക്ക് മെച്ചപ്പെട്ട സ്കെയിൽ നൽകിയതായും ഫീൽഡ് ജീവനക്കാർക്ക് പരാതിപ്പെടുന്നു.

മുക്കം സി.എച്ച്.സി. ബ്ലോക്കിലെ മുഴുവൻ ഫീൽഡ് ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ പൊതുജനാരോഗ്യപ്രവർത്തക – ഏകോപനസമിതി കോ-ഓർഡിനേറ്റർ കെ.ശാന്തകുമാരി പരിപാടി ഉദ് ഘാടനം ചെയ്തു.

എച്ച്.ഐ. ജോൺസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് ഹെൽത്ത് നഴ്സ് ഇ.എം.ഗ്രേസി അധ്യക്ഷം വഹിച്ചു.വിവിധ സംഘടനാ ഭാരവാഹികളായ റോഷൻ ലാൽ. എസ്, ശ്രീജിത്ത്.കെ.എം, അബ്ദുറഹിമാൻ.പി, കിഷോർകുമാർ.എം.എം, ശ്രീരേഖ. ഇ.എൻ, ഷില്ലി.എൻ.വി, മുഹമ്മദ് ഷമീർ.പി.പി, ഉണ്ണികൃഷ്ണൻ.പി. എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കം അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടന്നു.

Exit mobile version