
കൊടിയത്തൂർ : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ ഫണ്ടിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവിൽ ചെയ്യുന്ന ചെറുവാടി താഴത്തുമുറി റോഡിന്റെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിക്കുകയും ടെൻഡറിന് ക്ഷണിക്കുകയും ചെയ്തു. ഓഗസ്റ്റ് 5 നാണ് ടെൻഡറിന് പങ്കെടുക്കാനുള്ള അവസാന തിയ്യതി. ഓഗസ്റ്റ് 6 ന് തുറക്കും. റെൻഡറിന്റെ നടപടി ഓഗസ്റ്റ് 20 ഓടെ പൂർത്തീകരിച് ഓഗസ്റ്റ് അവസാന ആഴ്ച പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പദ്ധതി പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്.
