വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ

മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയിൽ ഓട്ടോ  യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും തുടർന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബാണ് പോലീസിൻറെ പിടിയിലായത്. വയോധികയുടെ  മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൻറെയും അടിസ്ഥാനത്തിലാണ് പ്രതിയിലക്ക് എത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഈമാസം രണ്ടിന് രാവിലെ ആറരയോടെയാണ് ഓമശ്ശേരി ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി ഓട്ടോയിൽ  കയറിയത്. പിന്നീട് ഇവരെ ബോധംകെടുത്തി തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച ചെയ്തുവെന്നാണ് കേസ്. പ്രതിക്കായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തിയത് .സമീപ ജില്ലകളിൽ അടക്കം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്. കേസന്വേഷണത്തിനിടെ പ്രതിയുമായ ബന്ധമുള്ളവരിൽ നിന്ന് കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു

error: Content is protected !!
%d