Site icon CTV Online

പിഎസ്‌സി പ്രൊഫൈലിൽ പുതിയ മാറ്റം; യൂസർ ഐഡി, പാസ്‌വേഡ് എന്നിവ മാത്രം നൽകി ലോഗിൻ ചെയ്യാനാകില്ല

തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനിമുതൽ പുതിയ സംവിധാനം. യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒടിപി സംവിധാനവും ജൂലായ് ഒന്ന് മുതൽ ഏർപ്പെടുത്തും.

രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഉദ്യോഗാർത്ഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യണം. ആറു മാസം കൂടുമ്പോൾ പാസ്‌വേഡ് പുതുക്കുകയും വേണം.

Exit mobile version