Site icon CTV Online

സൗജന്യമായി പ്രീ റിക്രൂട്ട്മെൻറ് റാലി നടത്തി

Report: Rafeeq Thottumukkam

കോഴിക്കോട് ജില്ലയിലെ സൈനികരുടെയും
വിമുക്തഭടന്മാരും ചേർന്നു നടത്തുന്ന ചാരിറ്റി സൊസൈറ്റി ആയ കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ (CSK) ആഭിമുഖ്യത്തിൽ 24 ഡിസംബർ
2020ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച്
ജില്ലയിൽ ആദ്യമായി കരസേനയിലേക്ക് അവസരം തേടുന്ന ഉദ്യോഗാർത്ഥികൾക്കായി തികച്ചും സൗജന്യമായി പ്രീ റിക്രൂട്ട്മെൻറ് റാലി നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയായിരുന്നു ഉദ്യോഗാർത്ഥികൾക്ക് ഉള്ള അഡ്മിഷൻ നടത്തിയത്. ഒട്ടനവധി ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവ് പരിശോധിക്കാനും ആർമി റിക്രൂട്ട്മെൻറ് റാലിയുടെ നടപടിക്രമങ്ങൾ മനസ്സിലാക്കുവാനും ഈ ഒരു ഉദ്യമം കൊണ്ട് സാധിച്ചു.

ക്യാപ്റ്റൻ ദയാനന്ദൻ, രക്ഷാധികാരി ശിവപ്രസാദ് പി ആർ, പ്രസിഡണ്ട് നിധിൻ KT,സെക്രട്ടറി രാജിവ് VP, vice പ്രസിഡൻറ്
അബൂബക്കർ, ജോയിൻ സെക്രട്ടറിഷൈജു, പ്രജുൻ, വിനോദ്, സജീഷ് കൂടാതെ ഒട്ടനവധി CSK യുടെ അംഗങ്ങൾ സജീവമായി ഈ പ്രീ റിക്രൂട്ട്മെന്റ് റാലി ക്ക്‌ നേതൃത്വം നൽകി.

Exit mobile version