Site icon CTV Online

നായയുടെ മേൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിൽ

Report: News Desk

താമരശ്ശേരി: ശരീരത്തിൽ മുള്ളൻപന്നിയുടെ കൂർത്ത മുള്ളുകൾ തറച്ച വേദനയുമായി തെരുവുനായ ഓടി നടക്കുന്നത് നാട്ടുകാർക്ക് നൊമ്പര കാഴ്ചയായി. വലതു കണ്ണിനടുത്തായി നെറ്റിയിലും മുന്നിൽ വലതു കാലിന്റെ മുകൾ ഭാഗത്തും മറ്റുമാണ് മുള്ളുകൾ തറച്ചത്. ആളുകൾ അടുത്തേക്കു ചെല്ലുമ്പോൾ നായ ഓടി മാറുന്നതുകൊണ്ട് മുള്ളുകൾ ഊരിയെടുക്കാനുള്ള നാട്ടുകാരുടെ ശ്രമം നടന്നില്ല.

Exit mobile version