Site icon CTV Online

ഒന്നര വർഷത്തെ സമ്പാദ്യം പാലിയേറ്റിവിന് നൽകി രണ്ടാം ക്ലാസ്സുകാരി

Report: Rafeeq Thottumukkam

മുക്കം: കൊടിയത്തൂർ പാലിയേറ്റീവ് കെയറിനുവേണ്ടി വീടുകൾ തോറും കയറി പിരിവു നടത്തുന്ന എൻ.എസ്.എസ് വിദ്യാർഥികൾക്കടക്കം മാതൃകയായിരിക്കുകയാണ് രണ്ടാം ക്ലാസുകാരി ആയിഷ ദിയ.

സംഭാവന തേടി വീടുകളിലെത്തുന്നവിദ്യാർഥികൾ പ്രധാനമായും മുതിർന്നവരേ ലക്ഷ്യമിട്ടുള്ളൂ.എന്നാൽ പന്നിക്കോട് പൊലുകുന്നത്ത് വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ, തൻ്റെ ഒന്നര വർഷത്തെ സമ്പാദ്യവുമായി ദിയയായിരുന്നു ആദ്യം സംഭാവനയുമായെത്തിയത്.

ഉമ്മയുടെയും ഉപ്പയുടെയും മുഖത്തു നോക്കി, അവർക്കും സന്തോഷം. ദിയ പുഞ്ചിരിയോടെ തൻ്റെ സമ്പാദ്യം മുഴുവൻ പാലിയേറ്റീവിലേക്കു സമർപ്പിക്കുകയായിരുന്നു.പൊലുകുന്നത്ത് അബ്ദുന്നാസറിൻ്റെയും റസിയയുടെയും മകളായ ആയിഷ ദിയ,പന്നിക്കോട് ഗവ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

Exit mobile version