
Report: Rejith Mavoor
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ പെയിൻ ആൻറ് പാലിയേറ്റീവ് കെയറിൻ്റെ കീഴിൽ കിടപ്പ് രോഗികൾക്ക് കിറ്റുവിതരണം നടത്തി. ”കൂടെ നിൽക്കാം താങ്ങും തണലുമായി” എന്ന പേരിൽ
190 രോഗികൾക്കാണ് കിറ്റ് വിതരണം നടത്തിയത് .
കിറ്റ് വിതരണത്തിൻ്റെ ഉദഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.ചെറൂപ്പ പാലിയേറ്റീവ് കെയർ നേഴ്സ് ഷമീറ കിറ്റ് ഏറ്റുവാങ്ങി.സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ ടി .രഞ്ജിത്ത് , കെ എം അപ്പുക്കുഞ്ഞൻ, ശുഭ ശൈലേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ പി മോഹൻദാസ്, എൻ പി അബദുൽ കരീം, ഗീതാമണി, അസി: സെക്രട്ടറി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
