Site icon CTV Online

നാടിനും നാട്ടുകാർക്കും കുളിർമയേകി ജൈവോത്സവ് ആരംഭിച്ചു

Report: Rafeeq Thottumukkam

ജൈവ ഓമശ്ശേരിയും സമീക്ഷയും റോയാഡ് ഫാം ഹൗസിന്റെ സഹകരണത്തോടെ സംയുക്തമായി കൊയ്ത്തുത്സവം, ജൈവ ഉത്പന്നങ്ങളുടെ വിപണനമേള, വളർത്തുമൃഗങ്ങളുടെ പ്രദർശനം, നാടൻ ഭക്ഷണ വിഭവങ്ങൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളോടെ വർഷങ്ങളായി നടന്നുവരുന്ന ആഘോഷത്തിന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് ബഹു. കാരാട്ട് റസാഖ് എം എൽ എ നെല്ല് കൊയ്ത് ഉത്ഘാടനം ചെയ്ത്ജൈവോത്സവത്തിന് തുടക്കം കുറിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, കൃഷി ഓഫീസർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ആവേശപൂർവ്വം പങ്കെടുത്തു.തത്സമയ കലം നിർമാണം, അവിൽ ഇടിക്കൽ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമായി, വൈകിട്ട് പ്രശസ്ത ഗായകൻ എം. എ. ഗഫൂറിന്റെ നേതൃത്വത്തിൽ നടന്ന സംഗീത സായാഹ്നം ജനങ്ങളിൽ ആശ്വാസമഴയായി പെയ്തിറങ്ങി.

ജൈവോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന്നും നാളെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെ സംഗീത സായാഹ്നവും എക്സ്പോയും തുടരുകയാണ്

Exit mobile version