Site icon CTV Online

ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

Report: Rejith Mavoor

ഒളവണ്ണ: കേരഗ്രാമം പദ്ധതിയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലംമണ്ഡലത്തിലെ ചാത്തമംഗലം, പെരുമണ്ണ, കുന്ദമംഗലം പഞ്ചായത്തുകളെ നേരത്തെതന്നെ ഈ പദ്ധതിയില്‍ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരുന്നു.

രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം
മെച്ചപ്പെടുത്തുന്നതിന് തെങ്ങിന്‍ തോപ്പുകളില്‍ കിണര്‍, പമ്പ്സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ളസംഭരണം, ജൈവ വള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവസബ്സിഡി നിരക്കില്‍ ലഭ്യമാക്കുക, ഇടവിളകൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന ലക്ഷ്യം എന്നും എം.എല്‍.എ പറഞ്ഞു.

Exit mobile version