
മുക്കം: അവിദഗ്ദ തൊഴിലാളികൾ അന്യായ കൂലി ആവശ്യപ്പെടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ മുക്കം നഗരസഭ ഇടപെട്ട് പരിഹരിച്ചു.ബന്ധപ്പെട്ടവരെയെല്ലാം ഉൾപെടുത്തി യോഗം വിളിച്ചു ചേർത്താണ് നഗരസഭ പ്രശ്നം പരിശോധിച്ച് പരിഹാരമുണ്ടാക്കിയത്. പലരും പല നിരക്കിൽ കൂലി ആവശ്യപ്പെടുന്നതും അപ്രകാരം നൽകുന്നതും ഒഴിവാക്കാനും ഏകീകരിച്ച കൂലി നടപ്പാക്കാനുമാണ് തീരുമാനം.ഇതനുസരിച്ച് എട്ടു മണിക്കൂർ ജോലിക്ക് (കോൺക്രീറ്റ് ജോലി അടക്കം) 750 രൂപയാണ് കൂലി. മററു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ മുക്കം പൊലിസ് സബ് ഇൻസ്പക്ടറും തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും സി.ഡബ്ല്യു, എസ്.എ, കെ.ജി.സി.എ, പി.ബി.സി.എ , ലേബർ സപ്ലയർമാർ എന്നിവരുടെ പ്രതിനിധികളുമടങ്ങുന്ന കോഡിനേഷൻ കമ്മറ്റി രൂപികരിച്ചു.
മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻമാസ്റ്റരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സബ്ഇൻസ്പെക്റ്റർ കെ ഷാജിദ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ ,വി. ശിവശങ്കരൻ,മുക്കം വിജയൻ, പി.ടി. ബാബു,അബ്ദുള്ളകുമാരനെല്ലൂർ,കെ .ഷാജികുമാർ, എൻ.കെ. രഘുപ്രസാദ്,പി.പി.പ്രദീപ്കുമാർ,എം.ഗംഗാധരൻ,കുട്ടിയാമ്മു, എം.സി സുകുമാരൻ,
പ്രഭാകരൻ മുക്കം എന്നിവർ സംസാരിച്ചു.