Site icon CTV Online

വ്യാപാര വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിൻ്റെഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു

Report: C Fasal Babu

വ്യാപാര വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിൻ്റെ
ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും നൽകി. നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നദീറ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ടികെ അബൂബക്കർ മാസ്റ്റർ, എം.ടി.റിയാസ്, ഫസൽ കൊടിയത്തൂർ ,ഹുസൈൻ മാസ്റ്റർ ഹമീദ് ചാലക്കൽ തുടങ്ങിയവർ സംസാരിച്ചു

Exit mobile version