Site icon CTV Online

മുക്കം കെ എം സി ടി യിൽ ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അധികൃതരോട് അപമര്യാദ യോടെ പെരുമാറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി പരാതി

Report: Rafeeq Thottumukkam

മുക്കം : മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി. ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അധികൃതരോട് അപമര്യാദ യോടെ പെരുമാറുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത്.കെ എം സി ടി യിൽ ഇന്നലെ രാത്രി ഒരുമണിയോടെ ആയിരുന്നു സംഭവം.ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ ശേഷം യുവാവ് ഓടിരക്ഷപെടുകയായിരുന്നു.ഹോസ്പിറ്റൽ അധികൃതർ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .യുവാവിന്റെ പരാക്രമ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടിണ്ട്.

Exit mobile version