Site icon CTV Online

കറുത്ത പറമ്പ് പ്രദേശത്ത് വ്യാപകമായി മണ്ണെടുപ്പ് നടന്ന സ്ഥലം യു ഡി എഫ് സംഘം സന്ദർശിച്ചു

Report: Gulab Nabi Azad

മുക്കം :കറുത്ത പറമ്പ് പ്രദേശത്ത് വ്യാപകമായി മണ്ണെടുപ്പ് നടന്ന സ്ഥലം യു ഡി എഫ് സംഘം സന്ദർശിച്ചു.തെരഞ്ഞെടുപ്പ് വേളയിൽ വ്യാപകമായ രീതിയിൽ കുന്ന് ടിച്ച് നിരത്തിയ പ്രദേശത്ത് ജനപ്രതിനിധികളും , യു.ഡി.എഫ് നേതാക്കളും സന്ദർശിച്ചു. ജനവിരുദ്ധ പദ്ധതികൾ ഒരു കാരണവശാലും അനുവദിക്കുകയില്ലായെന്ന് നേതാക്കൾ പറഞ്ഞു. പദ്ധതി പ്രദേശത്ത് കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയുംകൊടി നാട്ടി മാസങ്ങളായി ഈ പ്രദേശത്ത് പ്രവർത്തനം തുടങ്ങിയതായിട്ടാണ് അറിയാൻ സാധിച്ചത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയപ്രസിഡന്റും , വൈസ് പ്രസിഡന്റും സ്ഥാനമേറ്റിട്ട് കേവലം നാല് ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും പഞ്ചായത്ത് പ്രസിഡൻറ്റ് ഈ പ്രവർത്തനത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വേണ്ടി സെക്രട്ടറിക്ക് നിർദ്ദേശിച്ചിട്ടുണ്ട്.

\ ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച് വ്യവസായി വർഷങ്ങളായി സി പി എo മായി ബന്ധമുള്ളയാളുമാണ് ഈ കാര്യങ്ങളൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് പരിശോദിക്കപ്പെടെണ്ടതാണ് UDF സംഘത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ സത്യൻ മുണ്ടയിൽ , ജംഷിദ് ഒളകര, യുഡിഫ് നേതാക്കളായ എം ടി അഷ്റഫ് , കെ കോയ , വി എൻ ജാനാസ്, , സി.വി. ഗഫൂർ , ഇസ്മായിൽ മേച്ചേരി, റഊഫ് കറുത്ത പറമ്പ് , സുബൈർ,.കെ.എം, ബാബു തോണ്ടയിൽ ,ഷാനിബ് ചോണാട്, തനു ദേവ്എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version