
മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ റോട്ടറി ഇൻറർനാഷണൽ മുക്കം ചാപ്റ്റർ പ്രസിഡണ്ട് അനിൽ കുമാറിൽ നിന്നും നിക്ഷേപം വാങ്ങി നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് കെ.സി. നൗഷാദ്, റോട്ടറി ക്ലബ്ബ് ജില്ലാ ചെയർമാൻ ഡോ: സി.ജെ. തിലക് , ഡോ: മനോജ്, ഡയരക്ടർ കണ്ടൻ പട്ടർച്ചോല, ജനറൽ മാനേജർ എം. ധനീഷ് , ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഒ. സുമ, ഡെന്നി ആൻ്റണി , ഹസീന സി. തുടങ്ങിയവർ സംസാരിച്ചു. । ലക്ഷം, 2 ലക്ഷം , 5 ലക്ഷം, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമുകളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത് .
ചിത്രം: ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ റോട്ടറി ഇൻറർനാഷണൽ മുക്കം ചാപ്റ്റർ പ്രസിഡണ്ട് അനിൽ കുമാറിൽ നിന്നും നിക്ഷേപം വാങ്ങി നിർവ്വഹിക്കുന്നു