Site icon CTV Online

ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റ് അവസാനിച്ചു

Report: Rafeeq Thottumukkam

മുക്കം: മുക്കം എം.എ.എം.ടി.ടി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റ് അവസാനിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും 16 ടീമുകൾ മാറ്റുരച്ച മത്സരത്തില്‍ എസ്.എസ്.എം ടി.ടി.ഐ. നെല്ലിക്കാപറമ്പ് വി. മൊയ്തീൻ കോയ ഹാജി മെമ്മോറിയല്‍ വിന്നേഴസ് ട്രോഫിക്ക് അർഹരായി. ടി.ഐ.ടി.ടി.ഐ കാസർഗോഡ് പട്ടോത്ത് മുഹമ്മദ് മോൻ ഹാജി മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും അർഹരായി.

സംസ്ഥാന തലത്തിൽ പ്രൈമറി അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മുക്കം മുൻസിപ്പൽ ചെയർമാൻ ഫ്ലാഗ് ഹോസ്റ്റിങ്ങ് ചെയ്തു. ഡിവിഷൻ കൌൺസിലർ അശ്വനി അധ്യക്ഷയായി. വി. കുഞ്ഞാലി ഹാജി, വി. മരക്കാർ മാസ്റ്റർ, ഹബീബ് റഹ്മാൻ, ജലീൽ, മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് സലീം എൻ.കെ, തുടങ്ങിയവർ സന്നിഹിതരായി. അബ്ദു റഷീദ് വി, ആബിദ് എൻ.കെ, റഷീദ് ഷാറൂഖ് അസ്ലം, അസീം അലി അഹ്മദ്, അബ്ദുൽ മജീദ്, ഹാരിസ് സിപി, ഇജാസ് അഹ്മദ്, ഫസീഹ് റഹ്മാൻ, സിനാൻ മുഹമ്മദ്, അനീഷ്, റാഫി തുടങ്ങിവർ നേതൃത്വം നൽകി.

Exit mobile version