Site icon CTV Online

സ്ഥാനാർത്ഥിക്ക് കെട്ടിവക്കാനുള്ള തുക കലാകായിക കൂട്ടായ്മ വക

Report: c.Fasal Babu

മുക്കം: ഒരു നാടിൻ്റെ കലാകായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി നിറഞ്ഞ് നിൽക്കുകയും നേതൃ പരമായി പങ്കു വഹിക്കുകയും ചെയ്ത വ്യക്തി സ്ഥാനാർത്ഥിയായപ്പോൾ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് നാട്ടിലെ കലാകായിക കൂട്ടായ്മയിലെ പ്രവർത്തകർ.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുകയും ഇടത് മുന്നണി പിന്തുണ നൽകുകയും ചെയ്ത ഷക്കീർ താന്നിക്കൽതൊടിയെന്ന ഷക്കീർ ബാവക്കാണ് നാട്ടുകാരുടെ നേത്യത്വത്തിൽ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറിയത്. പന്നിക്കോട് പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ഗ്രൗണ്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതുവരെ ആയിട്ടില്ലങ്കിലും ഒരു സ്വകാര്യ വ്യക്തിയിൽ നിന്ന് താൽക്കാലികമായി കളിസ്ഥലം ലഭ്യമാക്കി നൽകിയത് ഷക്കീറായിരുന്നു.

കോഴിക്കോട് ജില്ലയിലാദ്യമായി പി.പി.എൽ മോഡലിൽ പന്നിക്കോട് പ്രീമിയർ ലീഗിന് തുടക്കമിടുകയും 4 വർഷമായി അതിൻ്റെ നേതൃപദവിയിലിരിക്കുകയും ചെയ്യുന്നതും ഷക്കീർ വാവയാണ്. നാട്ടിലെ കലാകായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാധ്യമായതിനാലാണ് തങ്ങൾ ഇത്തരമൊരു പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്നും കലാകായിക കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. പന്നിക്കോട് പ്രീമിയർ ലീഗ് വിന്നിംഗ് ടീം ക്യാപ്റ്റൻ സി.പി. വിഷ്ണു, ക്രിക്കറ്റ് താരം ജസ്മൽ താന്നിക്കൽ തൊടി എന്നിവർ ചേർന്ന് തുക കൈമാറി.കായിക താരങ്ങളും സംഘാടകരുമായ സഫർ പൊലുകുന്നത്ത്, ഷൈജു പൊലുകുന്നത്ത്, അംജദ് ഖാൻ, ശ്രീക്കുട്ടൻ, പ്രണവ് ഉച്ചക്കാവിൽ, ശ്രീതു, ഉണ്ണി കൊട്ടാരത്തിൽ, വിനോദ് കണ്ണംപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു

Exit mobile version