Site icon CTV Online

മോട്ടോർ വാഹന വകുപ്പ് ദേശീയറോഡ് സുരക്ഷാ മാസാചരണം; താമരശ്ശേരിയിൽ ബോധവൽക്കരണം ആരംഭിച്ചു

Report: Rafeeq Thottumukkam

താമരശ്ശേരി: മുപ്പത്തിരണ്ടാമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തുന്ന ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് വാഹന പരിശോധനക്കൊപ്പം ഉപദേശവും,സമ്മാനങ്ങളും നൽകുന്നത്. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് ബോധവൽക്കരണം നടക്കുന്നത്.

കോഴിക്കോട് എൻഫോയ്സ്മെൻറ് ആർ ടി ഒ ഷെരീഫ്, കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ ഇ.സി പ്രദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷബീർ മുഹമ്മദ്, എ.എം.വി.ഐമാരായ അഘിലേഷ്, ജിതോഷ് കെ, സനിൽകുമാർ, എം.പി.മുനീർ, പ്രവീൺ, സൗരഭ്, ഷുക്കൂർ എന്നിവർക്കൊപ്പം താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളും ബോധവൽക്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version