Site icon CTV Online

നിയന്ത്രണം വിട്ട മിനി ലോറി അപകടത്തിൽപെട്ടു

Report: Rafeeq Thottumukkam

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കുമ്പാറയിലാണ്. കക്കാടംപൊയിൽ നിന്നും കോഴികളുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഇടിച്ച് മറിഞ്ഞത്.പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.നിസ്സാര പരിക്കേറ്റ ഡ്രൈവറെയും, ക്ലീന റെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലുമണിക്കാണ് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ നിന്നും കോഴികളുമായി വന്ന മിനി ലോറി നിയന്ത്രണംവിട്ട് കൂമ്പാറ യിലെ കടയിലേക്ക് പാഞ്ഞുകയറിയത്.പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കടക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളും തകർത്താണ് മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും, ക്ലീനറെയും. ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മുന്നൂറിലേറെ കോഴികൾ ചത്തു നശിച്ചു. അപകടം പുലർച്ചെ ആയതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത് .

തിരുവമ്പാടി പോലീസിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചത്ത കോഴികളെ സംസ്കരിക്കാനും. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തകർന്ന വൈദ്യുതി പോസ്റ്റുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Exit mobile version