Site icon CTV Online

മാവൂർ പ്രസ് ക്ലബ്ബ് രൂപീകരിച്ചു; ഉദഘാടനം ഞായറാഴ്ച്ച

Report: Rejith Mavoor

മാവൂർ: പെരുവയൽ, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മക്കു വേണ്ടി പ്രസ് ക്ലബ്ബ് രൂപീകരിച്ചു.മാവൂർ ആസ്ഥാനമായുള്ള പ്രസ് ക്ലബ്ബിൽ മൂന്നു പഞ്ചായത്തുകളിലെയും
വിഷ്വൽ, ഓൺലൈൻ, പ്രിൻ്റ് മീഡിയകളാണ് അംഗങ്ങളായുള്ളത്.

മാവൂർ കട്ടാങ്ങൽ റോഡിൽ പോസ്റ്റോഫീസിന് എതിർവശത്തുള്ള പ്രസ് ക്ലബ്ബ് സജീകരിച്ചത്. ഉൽഘാടനം ജനുവരി 17 ഞായറാഴ്ച്ച രാവിലെ 10 മണിക്ക്മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിക്കും.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയാകും.ചടങ്ങിൽ വിവിധ മേഖലയിലെ പ്രമുഖർ സംബന്ധിക്കുമെന്നും പ്രസ്ക്ലബ്ബ് ഭാരവാഹികൾ മാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് എം.ഉസ്മാൻ,
സെക്രട്ടറി ശൈലേഷ് അമലാ പുരി തുടങ്ങിയവർസംബന്ധിച്ചു.

Exit mobile version