Site icon CTV Online

മാവൂർ കൂളിമാട്‌ ചിറ്റാരിപ്പിലാക്കൽ മാളിക തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മാവൂർ കൂളിമാട്‌ ചിറ്റാരിപ്പിലാക്കൽ മാളിക തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ്‌ കൂളിമാട് – കളൻത്തോട് റോഡിലെ ആറടി താഴ്ചയുള്ള ഓവുചാലിൽ പശു തല കീഴായി കുടുങ്ങിയത്. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടണർന്ന് ഫയർ ഫോയ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഓവുചാലിന്റെ ഇരുവശത്തേയും കോൺഗ്രീറ്റ് സ്ലാബുകൾ പൊട്ടിച്ചു കളഞ്ഞശേഷം റോപ്പും ജെ സി ബിയും ഉപയോഗിച്ച് പശുവിനെ ഉയർത്തിയെടുക്കുകയായിരുന്നു. മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഫയർ ഓഫീസർ വിജയൻ നടുത്തൊടികളുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. സീനിയർ ഫയർ ഓഫിസർ പയസ് അഗസ്ത്യൻ, ഫയർ ഓഫീസർമാരായ സിബി, അനീഷ്, ഫാസിൽ അലി, രമേശ്‌, സുബിൻ തുടങ്ങിവരും ദൗത്യത്തിൽ പങ്കാളികളായി.

Exit mobile version