
Report: Rejith Mavoor
തളർന്നവർക്ക് താങ്ങായി മാവൂരിലെ ജനകീയ കൂട്ടായ്മ. രാഷ്ട്രീയവും മതവും മറന്നുള്ള സൽപ്രവർത്തനമാണ്കൂട്ടായ്മ മുന്നോട്ടു വെക്കുന്നത്.ഈ പുതുവൽസരത്തിൽ രോഗം ബാധിച്ച സുഹൃത്തിൻ്റെ ചികിൽസക്ക് സഹായധനം നൽകുകയാണ് ജനകീയ കൂട്ടായ്മ. ക്യാൻസർ ബാധിതനായ പാറമ്മൽ പുല്ലിൽ തൊടി സുനിൽ കുമാറിനാണ് സഹായമെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം രൂപയാണ് സമാഹരിച്ചത്.
വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളും ടീം ഓഫ് പാറയിലെ അംഗങ്ങളുമടക്കമുള്ള മാവൂർ ജനകീയ കൂട്ടായ്മ പ്രവർത്തകരാണ് മുന്നിട്ടിറങ്ങിയത്.മാവൂർ കച്ചേരിക്കുന്നിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തുക കൈമാറി.സുനിൽ കുമാർ ചികിൽസാ സഹായ സമിതി അംഗങ്ങളായ വ്യാസ്പി.റാം, അഡ്വ: ജയകുമാർ, വളപ്പിൽ റസാഖ്, തുടങ്ങിയവർ ഏറ്റുവാങ്ങി .ചടങ്ങിൽ മുജീബ് പാറമ്മൽ അധ്യക്ഷത വഹിച്ചു.കബീർ പാറമ്മൽ, അഷ്റഫ് കീഴ് വാറ്റ, അമീർ മാവൂർ ,സുരേഷ് പാറമ്മൽ,മുജീബ് ടി.ടി., ബഷീർ പാറമ്മൽ തുടങ്ങിയവർ നേതൃത്ത്വം നൽകി.
