Site icon CTV Online

നവീകരണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ കൈമാറി

Local News

രണ്ട് മാസങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ കാറ്റിൽ തകർന്നു വീണ വീടാണ് നവീകരിച്ച് താക്കോൽ കൈമാറിയത്.
പെരുമണ്ണ കള്ളാത്ത് പറമ്പിൽ അഷ്റഫിനും കുടുംബത്തിനുമാണ് വീണ്ടും വീട് ലഭിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ നേതൃത്ത്വത്തിലാണ് വീട് നവീകരിച്ചത്.ഒരു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് തകർന്നു വീണ ചുമരുകളും മേൽക്കൂരയും നിർമ്മിച്ചത്. കൂടാതെ പുതിയതായി ശുചി മുറിയും തയ്യാറാക്കി. നിർമ്മാണ ജോലികൾനാട്ടുകാർ സൗജന്യമായാണ് ചെയ്തത്.

പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനവും ഉൽഘാടനവും ഗ്രാമ പഞ്ചായത്തംഗം കുറുമ്പരുകണ്ടി ഷമീർനിർവ്വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം പി.പി. വിജയൻ അധ്യക്ഷത വഹിച്ചു.എം.കെ.അഷ്റഫ് ,എൻ.കെ.അബ്ദുൽ റസാഖ്, ടി.സെയ്തൂട്ടി, ഷംസു തട്ടൂരാൻ, എം.വി.സിദ്ദിഖ്, ചാമാടത്ത് മാലതി, തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version