Site icon CTV Online

എം. എ. എം. ഒ. കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റ് മണാശ്ശേരി അങ്ങാടിയിൽ സൗജന്യ പാൻ കാർഡ് സേവനം ഒരുക്കി

Local News

എം. എ. എം. ഒ. കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ എക്സ്റ്റൻഷൻ വർക്ക്‌ ആയി വിദ്യാർത്ഥികൾ സൗജന്യ പാൻ കാർഡ് ചെയ്തു കൊടുക്കുന്ന സേവനം നടത്തി. മൂന്നു ദിവസങ്ങളിലായി മണാശ്ശേരി അങ്ങാടിയിലെ സാംസ്കാരിക നിലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങ് കോമേഴ്‌സ് ഡിപ്പാർട്മെന്റ് ഹെഡ് മുഹമ്മദ്‌ റാഷിദ്‌ ഉത്ഘാടനം ചെയ്തു. മുക്കം മുനിസിപ്പാലിറ്റി മുൻ കൗൺസിലർ ചന്ദ്രൻ മാസ്റ്റർ മൂന്നു ദിവസങ്ങളിലും പരിപാടിയോടൊപ്പം ചേർന്നു. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ബീന, റിയാസ് എന്നിവരും മറ്റു അധ്യാപരായ അബൂബക്കർ, സജിഷ, മസൂദ, രമേശൻ എന്നിവരും പങ്കെടുത്തു.

പാൻ കാർഡ് ഇല്ലാത്ത സാധാരണക്കാരിലേക്ക് അത്തരം സേവനങ്ങൾ എത്തിക്കുകയും ഇത് വഴി വിദ്യാർത്ഥികൾ സമൂഹവുമായുള്ള ഇടപെടലുകളും കമ്മ്യൂണിറ്റി ഡെവലോപ്മെന്റ്റ് പ്രവർത്തനങ്ങൾ പഠിക്കുകയും ആയിരുന്നു പ്രധാന ഉദ്ദേശ്യങ്ങൾ. നിരവധി പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇനിയും ആവശ്യക്കാർ ഉണ്ടെങ്കിൽ എം. എ. എം. ഒ. കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടാൽ ഈ സേവനം ലഭ്യമാവുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Exit mobile version