Site icon CTV Online

സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​യെ ആക്ര​മി​ച്ച സം​ഭ​വം;ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണമെന്ന് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

Report: News Desk

മുക്കം ന​ഗ​ര​സ​ഭ​യി​ലെ തോ​ട്ട​ത്തി​ൻ​ക​ട​വ് ഡി​വി​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നൗ​ഫ​ലി​ന്‍റെ ഭാ​ര്യ​ ഷാ​നി​ത (25)യെ ലാ​ബി​ൽ ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീയ​മാ​ണെ​ന്ന് സി​പി​എം തി​രു​വമ്പാടി ഏ​രി​യാ ക​മ്മറ്റി പ്ര​സ്ഥാ​വ​ന​യി​ൽ അ​റി​യി​ച്ചു.ഭാ​ര്യ​യെ അ​ക്ര​മി​ച്ച് സ്ഥാ​നാ​ർ​ഥി​യെ നി​ശ​ബ്ദ​നാ​ക്കാ​മെ​ന്ന വ്യാ​മോ​ഹം ന​ട​ക്കി​ല്ലെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി അ​ക്ര​മി​ക​ളെ ഉടൻ പി​ടി​കൂ​ട​ണ​മെ​ന്നും ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ കഴിയുന്ന യു​വ​തി​യെ സ​ന്ദ​ർ​ശി​ച്ച ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ൻ പറഞ്ഞു. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ സം​ഘ​ട​ന പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Exit mobile version