
Report: Rejith Mavoor
കോവിഡ് സമയത്ത് ജോലിചെയ്തു വന്നിരുന്ന വിധവകൾ,ദലിതർ ഉൾപ്പെടെയുള്ള ആരോഗ്യ ശുചീകരണ പ്രവർത്തകരുടെ സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു.പിരിച്ചു വിട്ട മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളികളുടെ റിലേ നിരാഹാര സമരം ഉൽഘടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപത്തി രണ്ടു ദിവസമായ് സമരം ചെയ്യുന്ന തൊഴിലാളികൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ എഴുപത് ദിവസംകഴിഞ്ഞധികാരത്തിൽ എത്തുന്ന യു.ഡി.എഫ് സർക്കാർ ഇവർക്ക് തൊഴിലുറപ്പാക്കുന്നതിന് മുൻകൈ എടുക്കുമെന്നും കെ.മുരളിധരൻ എം.പി.സൂചിപ്പിച്ചു.ചടങ്ങിൽ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.എംടി സേതുമാധവൻ മഠത്തിൽ അബ്ദുൽ ഹസീസ്,കെസി പ്രവീൺ കുമാർ വിബീഷ് കമ്മനക്കണ്ടി,ഉസ്മാൻ ചേളന്നൂർ,പി ടി സന്തോഷ് കുമാർ,കെ വിജയ നിർമല എന്നിവർ സംസാരിച്ചു.
