Site icon CTV Online

കുട്ടികളുമായി ബീച്ചിലേക്കെത്തുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി പോലീസ്

Report: News Desk

കോഴിക്കോട്: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ 10 വയസ്സിനുതാഴെയുള്ള കുട്ടികളുമായി കോഴിക്കോട് ബീച്ചിലെത്തുന്നവർക്കെതിരേ കടുത്ത നടപടിയുമായി പോലീസ്.

ഞായറാഴ്ച കുട്ടികളുമായെത്തിയവരെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഇനി കേസെടുക്കാനാണ് തീരുമാനം. വാഹനങ്ങൾ പരിശോധിച്ചു. കുട്ടികളുള്ളതും 60 വയസ്സു കഴിഞ്ഞവരുമുള്ള വാഹനങ്ങൾ പോലീസ് ബീച്ചിലേക്ക് വിടാതെ തിരിച്ചയച്ചു.

മാസ്ക്കിടാത്ത 20-ലേറെ പേരിൽനിന്ന്‌ പിഴ യീടാക്കി. ബീച്ചിൽ സൂചനാബോർഡുകളില്ലാത്തത് നിയന്ത്രണം കടുപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ബീച്ചിൽ കൂട്ടം കൂടിയിരിക്കുന്നവർക്ക് ടൗൺ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണം നൽകി. തുടർദിവസങ്ങളിലും നഗരത്തിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം.

Exit mobile version