Site icon CTV Online

ആശങ്കയിൽ മലയോരം ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്

കൂടരഞ്ഞി: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് സ്ഥിരികരിച്ച വ്യക്തിയുടെ കുടുബത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചതൊടെ ഇവരുടെ കുടുംബത്തിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾക്കും ഇയാളുടെ ഭാര്യയ്ക്കും സഹായായി കൂടെ നിന്ന ഇയാളുടെ സഹോദരനുമാണ് നേരത്തേ  രോഗം സ്ഥിരികരിച്ചത്. കൂടരഞ്ഞി ഡെൻ്റൽ ക്ലിനിക്കിൽ ജീവനക്കാരിയായ ഇവരുടെ ഭാര്യക്കും ഇന്ന് നടന്ന അൻ്റിജനൽ  പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കുകയായിരുന്നു.ഇവരുടെ സമ്പർക്ക ലിസ്റ്റിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള 100ൽ അതികം ആളുകൾ ഉൾപ്പെട്ടതിനാൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥലങ്ങളും പൂർണ്ണമായും അടച്ചിടും എന്നാണ് ലഭിക്കുന്ന സൂചന.

Exit mobile version