Site icon CTV Online

കൊടിയത്തൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

Report: Web Desk

കൊടിയത്തൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുവാടി കണ്ടങ്ങൽ അയ്യപ്പൻകുന്ന് യൂസഫ് (41) ആണ് മരിച്ചത്.നാളുകളായി ബന്ധുക്കളുമായി അകന്നു കഴിയുന്ന യൂസഫ് തനിച്ചായിരുന്നു താമസം.യുസഫ് താമസിക്കുന്ന വീടിന്റെ പിന്നിലെ മുറ്റത്താണ് പുഴുവരിച്ച നിലയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടത്.

പ്രദേശത്ത് രണ്ടുദിവസം മുമ്പ് ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ തൊട്ടടുത്ത വീട്ടിൽ ജോലിക്കെത്തിയവർ തിരഞ്ഞെങ്കിലും ഒന്നുംതന്നെ കണ്ടത്താനായില്ല. പിന്നീട് വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മുക്കം പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version